കങ്കണയുടെ പരാമര്‍ശം രാജ്യദ്രോഹമാണ്. അവര്‍ക്ക് നല്‍കിയ പദ്മശ്രീ തിരിച്ചെടുക്കാന്‍ രാഷ്‌ട്രപതി തയ്യാറാകണം. മഹാത്മാഗാന്ധി, നെഹ്റു, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ ധീര സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതും ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ വിപ്ലവകാരികളുടെ ത്യാഗങ്ങളെ കുറച്ചു കാണിക്കുന്നതുമാണ് കങ്കണ റണാവത്തിന്റെ പ്രസ്താവന